മലയാളികളുടെ ഇനിയും മാറാത്ത ചില ചിന്താഗതികൾ
മലയാളികളുടെ ഇനിയും മാറാത്ത ചില ചിന്താഗതികൾ
നമ്മൾ മലയാളികൾ ഇന്നും നിസാരമായി കണക്കാക്കുന്ന ഒരു ഒരു racist ചിന്താഗതിയെ കുറിച്ച ആണ് എനിക്ക് ഇന്ന് സംസാരിക്കാനുള്ളത് .
കഴിഞ്ഞ ദിവസം ജിമ്മിൽ വച്ച് നടന്ന ഒരു സംഭവം ആണ് . രാവിലെ പതിവ് പോലെ എല്ലാവരും workout ചെയ്ത കൊണ്ടിരിക്കുകയാണ് . (നാട്ടിലെ ജിമ്മുകൾ ഒക്കെ പ്രവർത്തിക്കുന്നത് ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് . അവർ എല്ലാരും അവിടെ ഒത്തുചേർന്ന് workout ചെയ്യും , സൗഹൃദം പങ്കുവെക്കും , കഥപറയും .. അങ്ങനെ നാട്ടിലെ യുവാക്കളെ ഒറ്റകെട്ടായി നിർത്തുന്നതിൽ ജിമ്മുകൾ പോലുള്ള സ്ഥാപങ്ങളുടെ പങ്ക് വളരെ വലുതാണ് ). അങ്ങനെ ഇരിക്കെ പെട്ടന്നാണ് രണ്ട് അതിഥിതൊഴിലാളികൾ ജിമ്മിലേക് കടന്നു വരുന്നത് . അവർ രണ്ടുപേരും കവാടത്തിൽ നിന്നുകൊണ്ട് അവിടുത്തെ trainer നെ തിരക്കുകയാണെന്ന് തോന്നുന്നു . പെട്ടന്നാണ് workout ചെയ്ത്കൊണ്ടിരുന്ന എല്ലാവരും ഇവരെ ശ്രെദ്ധിക്കുന്നത് . ഞാൻ ഓർക്കുന്നു അന്ന് ആ ജിമ്മിൽ ഉള്ള എല്ലാ കണ്ണുകളും ആ നിമിഷം അവർക്കുനേരെ തിരിഞ്ഞു .പക്ഷെ നിർഭാഗ്യവശാൽ ആ നോട്ടങ്ങളിൽ എല്ലാം നിറഞ്ഞു തുളുമ്പിയിരുന്നത് ആശ്ചര്യമോ , ആകാംഷയോ ഒന്നുമില്ലായിരുന്നു.പകരം ആ കണ്ണുകൾ നിറയെ പുച്ഛവും , കളിയാക്കലുകളും നിറഞ്ഞതായിരുന്നു .ഒരു ഉത്തരേന്ത്യക്കാരൻ എന്നുള്ളതിന്ടെ തരംതാഴ്തിതികാണൽ ആ കണ്ണുകളിൽ നിറഞ്ഞിരുന്നു . സത്യാവസ്ഥ എന്തെന്നാൽ മലയാളികളുടെ മനസിലിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ വർഗീയത നിറഞ്ഞ സ്വഭാവമാണ് ആ കണ്ടത് . അതിൽ ചിലർ പുച്ഛത്തോടെ പിറുപിറുക്കുന്നത് ഞാൻ കേട്ട് "ഇവന്മാരും ജിമ്മിലേക്കാണോ ? ഇനിയെന്തോക്കെക്കെ കാണേണ്ടിവരും ".
അന്യരാജ്യത്തുനിന്നും അന്യ സംസഥാനത്തുനിന്നും ജോലിക്കായോ കുടിയേറി പാർക്കാനായോ വരുന്ന ഒട്ടുമിക്ക മനുഷ്യരോടും ആ നാട്ടിലേ ജനങ്ങൾ കാണിക്കുന്ന ഒരു സ്ഥിരം പ്രവണതയാണ് ഇത് . ഇത് മാറണം കുറച്ചുക്കൂടെ വിശാലമായ ചിന്താഗതി ഉണ്ടാവണം ഈലവർക്കും . ബഹുമാനിച്ചില്ലെങ്കിൽ അവരെ പുച്ഛിക്കരുത് തരംതാഴ്ത്തി കാണരുത് .
ഇങ്ങനെയൊകെക്കെ അഥിതിതൊഴിലാളികളോട് കാണിക്കുമ്പോൾ നമ്മൾ മലയാളികൾ ഒരു കാര്യം ഓർക്കണം കേരളത്തിലെ മിക്ക വീടുകളിലും ഒരു പ്രവശി ഉണ്ടായിരിക്കും . സ്വന്തം നാട് വിട്ടു അന്യ ദേശത്ത് പോയി കുടുംബം പൊട്ടാൻവേണ്ടി രാവന്തിയോളം പണിയെടുക്കുന്ന പ്രവാസിയുടെ കഷ്ടപ്പാട് നമുക്കറിയാം . അവിടെ അവനോട് അവിടുത്തെ സ്വദേശികൾ എങ്ങനെ പെരുമാറുന്നു എന്നെല്ലാം .അതായത് നമ്മളും നമ്മുടെ നാട്ടിൽ വന്നു പണിയെടുക്കുന്ന അഥിതി തൊഴിലായിയും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല . പിന്നെ എന്തിനാണ് ഈ വിവേചനം , എന്തിനാണീ പുച്ഛം . സ്വയം ഒന്ന് ആലോചിച്ചുനോക്കൂ .......
NB:images owned by respective owners..



Comments
Post a Comment